2019 ലെ സെനാറ്റർകുച്ചിനി മിസ്സിസ്സ്സൗത്ത്ഇന്ത്യ കിരീടം സിന്ദൂര കവട്ടി ( ആന്ധ്രാപ്രദേശ് ) കരസ്ഥമാക്കി .ശിവാനിസെൻഗുപ്ത ( തെലുങ്കാന ) ഫസ്റ്റ്റണ്ണറപ്പും, സജേ തത്പരനാനന്ദം ( തമിഴ്നാട് ) സെക്കൻഡ്റണ്ണറപ്പുമായി . വിവാഹിതരായ വനിതകളിൽ നിന്നും ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച മിസ്സിസ്സ്സൗത്ത്ഇന്ത്യ 2019 സൗന്ദര്യമത്സരത്തിലാണ് ഇവർ ജേതാക്കളായത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 12 സുന്ദരിമാർ പങ്കെടുത്ത മത്സരത്തിന്റെ മുഖ്യപ്രായോജകർ സെനാറ്റർകുച്ചിനിയാണ്. ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് അലീന കാതറിൻ അമോണാണ്.

മണപ്പുറംഫിനാൻസ് ലിമിറ്റഡ്, ഡിക്യുവാച്ചസ്, സാജ്എർത്ത് റിസോർട്ട് എന്നിവരാണ് മിസ്സിസ് സൗത്ത് ഇന്ത്യ 2019-ന്റെ പവേർഡ്ബൈ പാർട്ണേഴ്സ്. മിസ് ഗ്ലാo വേൾഡ്,മിസ്ഏഷ്യ, മിസ്ക്യൂൻ ഓഫ് ഇന്ത്യ, മിസ്സ്സൗത്ത്ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങൾ ഒരുക്കുന്ന പെഗാസസ്, ഇത്തവണ മിസ്സിസ്സ്സൗത്ത്ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ ഫ്രാഞ്ചൈസി അലീന അമൺ എന്ന വ്യക്തിക്ക് കൈമാറിയിരുന്നു.

മിസ്സിസ്സ്സൗത്ത്ഇന്ത്യ വിജയിക്കൾക്ക് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി & സി.ഇ.ഒ വി.പി നന്ദകുമാർ കിരീടം അണിയിച്ചു. മാർച്ച് 30 ന്കൊച്ചി ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 12 സുന്ദരിമാരാണ് മാറ്റുരച്ചത് .

സബ്ടൈറ്റിൽ വിജയികൾ

മിസ്സിസ് തമിഴ്‌നാട് –ലക്ഷ്മി
മിസ്സിസ് ആന്ധ്രാ ഇന്ത്യ സൗത്ത് – സിന്ദൂര കവട്ടി
മിസ്സിസ് കേരള ഇന്ത്യ സൗത്ത് –മീര എം നായർ
മിസ്സിസ് തെലുങ്കാന ഇന്ത്യ സൗത്ത് – ശിവാനി സെൻഗുപ്ത
മിസ്സിസ് കർണ്ണാടക ഇന്ത്യ സൗത്ത് – കാവ്യ എസ് ഷെട്ടി
മിസ്സിസ് ബ്യൂട്ടിഫുൾ ഹെയർ – സിന്ദൂര കവട്ടി ( ആന്ധ്രാപ്രദേശ് )
മിസ്സിസ് ബ്യൂട്ടിഫുൾ സ്മൈൽ – സജേ തത്പരനാനന്ദം ( തമിഴ്നാട് )
മിസ്സിസ് ബ്യൂട്ടിഫുൾ സ്കിൻ – അഞ്ജു പത്മകുമാർ (കർണ്ണാടക)
മിസ്സിസ് കൺജീനിയാലിറ്റി – ഡിംപിൾ രാജ് ( തമിഴ്നാട് )
മിസ്സിസ് ക്യാറ്റ് വോക് – കാവ്യ എസ് ഷെട്ടി (കർണാടക )
മിസ്സിസ് ടാലന്റ് – സജേ തത്പരനാനന്ദം ( തമിഴ്നാട് )
മിസ്സിസ് ഫോട്ടോജനിക് – മീര എം നായർ (കേരളം )
മിസ്സിസ് വ്യൂവേഴ്സ്ചോയ്സ് – ആര്യ ജയകുമാർ (കേരളം )

ഇൻട്രൊഡക്ഷൻറൗണ്ട്, കൊസ്ററ്യൻ ആൻസർ റൗണ്ട്, കോമൺ കൊസ്ററ്യൻ റൗണ്ട് എന്നിങ്ങനെ മൂന്ന്റൗണ്ടുകളിലായാണ് മത്സരങ്ങൾ നടന്നത് .
ഡോ .അജിത് രവി (ഡയറക്ടർ), അർച്ചന കവി (സിനിമാ താരം), നടാഷ ടെസ്സ്മാൻ (മോഡൽ)
ദിവ്യ വാണിശ്ശേരി (മിസ്സിസ് ഇന്ത്യ റണ്ണർഅപ്പ്) എന്നിവരാണ് ജഡ്‌ജിങ്‌ പാനലിൽ അണിനിരന്നത്. പ്രമുഖർ അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.
മിസ്സിസ്സ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ 1ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള 75,000 രൂപയും (50,000 രൂപയും , 25,000 രൂപ വിലയുള്ള സമ്മാനവും ) , സെക്കൻഡ് റണ്ണർഅപ്പിനുള്ള 50,000 രൂപയും പറക്കാട്ട് ജൂവലേഴ്‌സ് രൂപകല്പന ചെയ്ത സുവർണ കിരീടമാണ് വിജയികളെ അണിയിക്കുന്നത്. മത്സരാർത്ഥികൾക്കുള്ള ഡിസൈനർ വസ്ത്രങ്ങൾ ഒരുക്കുന്നത് അനുനോബിയാണ്
അഞ്ജു പത്മകുമാർ (കർണ്ണാടക) ആര്യ ജയകുമാർ (കേരളം ) ഡിംപിൾ രാജ് ( തമിഴ്നാട് ) കാവ്യ എസ് ഷെട്ടി (കർണാടക) ലക്ഷ്മി ( തമിഴ്നാട് ) മീര എം നായർ (കേരളം ) പ്രസര വാസവൻ (കേരളം ) രഞ്ജിത അമ്പാട്ട് (കേരളം) രഞ്ജിനി ജോർജ് (കേരളം ) സജേ തത്പരനാനന്ദം ( തമിഴ്നാട് ) സിന്ദൂര കവട്ടി ( ആന്ധ്രാപ്രദേശ് ) ശിവാനി സെൻഗുപ്ത (തെലുങ്കാന)

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.