ന്യൂഡല്ഹി: കായല് കയ്യേറ്റ ആരോപണത്തെ തുടര്ന്ന് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതോടെ ഇടതുമുന്നണിയില് ഉടലെടുത്ത പ്രശ്നങ്ങളില് ദേശീയ നേതൃത്വത്തിന്റെ ഇടപെടല് ആവശ്യമില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി.
സിപിഎം – സിപിഐ തര്ക്കത്തില് ഇടപെടേണ്ടതില്ല. വിഷയം സംസ്ഥാന തലത്തില് പരിഹരിക്കേണ്ടതാണ്. ഈ വിഷയത്തില് സിപിഎമ്മിന്റെ നിലപാട് എന്താണെന്നുള്ളത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ തര്ക്കത്തില് നിലപാട് മയപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തു വന്നിരുന്നു. എല്ഡിഎഫില് ഒരു പ്രശ്നങ്ങളുമില്ല. എപ്പോഴും എല്ഡിഎഫ് ഒറ്റക്കെട്ടാണ്. അതുകൊണ്ടു തന്നെ എല്ഡിഎഫില് വിള്ളലുണ്ടാക്കാന് ആരു വിചാരിച്ചാലും സാധിക്കില്ലെന്നും കാനം പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply