തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പുറം കടലില്‍ പെട്ടുപോയവരില്‍ ഇനിയും മടങ്ങിവരാത്ത 85 പേര്‍ക്കായി കാത്തിരിക്കുകയാണ് തീരദേശം. അവരുടെ മടങ്ങിവരവിനായുള്ള പ്രാര്‍ത്ഥനയിലാണ് തീരദേശവാസികള്‍. നേവിയും കോസ്റ്റ്ഗാര്‍ഡുമൊക്കെ തിരച്ചില്‍ തുടരുകയാണ്. അതിനിടയില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിഴിഞ്ഞത്തുനിന്നും കൊല്ലത്തുനിന്നുമായി മത്സ്യത്തൊഴിലാളികള്‍ സംഘങ്ങളായി തിരച്ചിലിനായി പുറപ്പെട്ടിരുന്നു. തീരപ്രദേശങ്ങളില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയില്ലെന്നത് മരണസംഖ്യ കൂട്ടാനിടയാക്കിയെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിക്കുന്നില്ലെന്നത് മുന്‍പ് പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ കൂടി തിരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ച് ഇന്നലെ വൈകിട്ട് മുതല്‍ തിരച്ചില്‍ സംഘത്തില്‍ മത്സ്യത്തൊഴിലാളികളേയും ഉള്‍പ്പെടുത്തി.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.