സൂറത്ത്: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം കപില്‍ സിബല്‍ ബാബറി മസ്ജിദിന് വേണ്ടി വാദിച്ചിരുന്നു. അതിന് അദ്ദേഹത്തിന് അവകാശമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിനുശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്തുകൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മോദി ആരോപണമുയര്‍ത്തിയത്.
മുത്തലാഖ് വിഷയം ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ല. ആ വിഷയത്തില്‍ താനൊരിക്കലും മൗനം പാലിക്കുകയില്ല, അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ളയാണ്. മനുഷ്യത്വത്തിനാണ് താന്‍ ആദ്യം പ്രാധാന്യം നല്‍കുന്നതെന്നും അതുകഴിഞ്ഞേ തനിക്ക് തിരഞ്ഞെടുപ്പുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.