തിരുവനന്തപുരം: ലാവ്ലിന് കേസില് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ കേസില് കക്ഷി ചേരാനായി വി.എം സുധീരന് സുപ്രീം കോടതിയില്. ലാവ്ലിന് കേസില് പിണറായി വിജയനെതിരെ ശക്തമായ തെളിവുകള് ഉണ്ടെന്നും വിചാരണ ഇല്ലാതെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്നും അപ്പീലില് സുധീരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില് രമേശ് ചെന്നിത്തല നല്കേണ്ട ഹര്ജിയാണ് അദ്ദേഹം നല്കാത്ത സാഹചര്യത്തില് വി.എം സുധീരന് നേരിട്ട് സുപ്രീംകോടതിയില് സമര്പ്പിച്ചിരിക്കുന്നത്.
പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള ധൈര്യം കോണ്ഗ്രസ്സിലെ എ ഐ വിഭാഗങ്ങള്ക്കില്ലാത്തതാണ് ഗ്രൂപ്പുകളെ പിന്നോട്ടടിപ്പിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന് പ്രതിപക്ഷ നേതാവായിരിക്കെ നിരവധി കേസുകളില് നിയമപോരാട്ടം നടത്തിയിരുന്നു.എന്നാല് അതേ കസേരയില് ഇന്ന് വെറും ഡമ്മിയായാണ് ചെന്നിത്തല ഇരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരടക്കം വിമര്ശനം ഉയര്ത്തുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply