തിരുവനന്തപുരം: സഹോദരന്റെ മരണത്തെ സംബന്ധിച്ചുള്ള അന്വോഷണം സിബിഐ ഏറ്റെടുക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പോലീസ് ഇക്കാര്യത്തില് പരാജയമാണെന്ന് പരോക്ഷമായി മുഖ്യമന്ത്രി തന്നെ സമ്മതിക്കുകയാണ് ഉണ്ടായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ.സുരേന്ദ്രന്.
ശ്രീജിത്തിന്റെ കൂടെയാണ് താനെപ്പോഴും ഉള്ളതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശ്രീജിത്തിന്റെ സഹോദരന്റേത് കസ്റ്റഡി മരണമാണ്. കേസിലെ പ്രതികളെല്ലാം സംസ്ഥാന പോലീസിന്റെ തന്നെ ഉദ്യോഗസ്ഥരാണ്.
പൊലീസ് കംപ്ളയിന്റ് അഥോറിറ്റി ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ട്.
അവരെല്ലാം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതാണ്. ആ സ്റ്റേ വെക്കേറ്റ് ചെയ്യാന് സംസ്ഥാന സര്ക്കാരിന് കഴിയില്ലേ? ഏത് കേസ് തെളിയിക്കാനും സിബിഐ വേണമെന്നുണ്ടോ? അതോ പോലീസ് മന്ത്രിക്കു തന്നെ കേരളാ പോലീസില് വിശ്വാസമില്ലെന്നാണോ തെളിയിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള് ഉന്നയിച്ചു കൊണ്ടാണ് കെ.സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright


Leave a Reply