തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന മിസ്സ് സൗത്ത് ഇന്ത്യ മത്സരം ജനുവരി 27ന് നടക്കും. കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 6.30നാണ് മത്സരം. ഡോ. അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരമാണിത്.

g6

മത്സരത്തിനു മുന്നോടിയായുള്ള ഗ്രൂമിംഗ് സെക്ഷന്‍ ആരംഭിച്ചു.

പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനര്‍  പ്രീതി ദാമിയാന്‍  ഗ്രൂമിംഗ് സെക്ഷന് നേതൃത്വം നല്‍കുന്നു.

grooming

g1

g2

യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

ഫോട്ടോഗ്രാഫര്‍   റെജി ഭാസ്‌കര്‍ ഗ്രൂമിംഗ് സെക്ഷന് നേതൃത്വം നല്‍കുന്നു. 

g4                                                                                                 g7

g5

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 22 സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് സൗത്ത് ഇന്ത്യ 2018ന്റെ മുഖ്യ പ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യു വാച്ചസുമാണ്. വലാസ് ക്ലോത്തിങ്, ടി-ഷൈന്‍, മെഡിമിക്സ്, സെറ എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്.

Leave a Reply

Your email address will not be published.