കൊല്ലം: മാധ്യമങ്ങള്ക്ക് വിവരങ്ങള് നല്കുന്നതിനും അവ പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്പ്പെടുത്തിയ കരുനാഗപ്പള്ളി സബ് കോടതി നടപടി ഹൈക്കോടതി അന്വോഷിക്കണമെന്ന് കോണ്ഗ്രസ്സ് നേതാവ് വി.എം സുധീരന്.
അമിത അധികാര പ്രയോഗമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇത് തീര്ത്തും അസാധാരണമാണ്. നന്നായി പരിശോധിച്ച് നടപടി സ്വീകരിക്കണം. ജുഡീഷ്യറിയുടെ ശക്തി എപ്പോഴും ജനങ്ങളുടെ വിശ്വാസമാണ്. ആ വിശ്വാസത്തിനാണ് ഇപ്പോള് കോട്ടം തട്ടിയിരിക്കുന്നത്.
ഇക്കാര്യത്തില് സ്വമേധയാ നടപടി സ്വീകരിക്കാന് ഹൈക്കോടതി തയ്യാറാവണമെന്നും വി.എം സുധീരന് ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright

Leave a Reply