തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷവിമര്ശനങ്ങളുമായി ബിജെപി അധ്യക്ഷന് കുമ്മനം രാജശേഖരന്. പട്ടികജാതി സമൂഹത്തിന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ഇതുവരെ സര്ക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്രിമാരെല്ലാം സ്വന്തം മക്കളുടെ കോടികള് വരുന്ന വ്യവസായത്തില് മധ്യസ്ഥത പറയാനുള്ള തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോളനി നിവാസികളായ പട്ടിണിപ്പാവങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്ക്ക് പരിഹാരം കാണേണ്ട സമയത്ത് സമ്പന്നരുടെ കീശ വീര്പ്പിക്കാന് കോടികള് മുടക്കിയുള്ള പദ്ധതിക്കാണ് സര്ക്കാര് ശ്രമിക്കുന്നത്.
1967-കുടികിടപ്പ് നിയമപ്രകാരം ഏഴ് സെന്റ് ഭൂമി ലഭിച്ച പട്ടികജാതി കുടുംബം തലമുറകള് കൂടിയപ്പോള് ഈ സ്ഥലത്ത് അഞ്ചും, ആറും വീടുകള് വെച്ച് അടുപ്പുകല്ല് കൂട്ടിയതുപോലെയാണ് താമസിക്കുന്നത്. മരിച്ചാല് ശവദാഹം നടത്തണമെങ്കില് വീട് പൊളിക്കേണ്ട സ്ഥിതിയാണ്. സര്ക്കാര് വന്കിട മുതലാളിമാര്ക്കും ലക്ഷം ഹെക്ടര് ഭൂമി പാട്ടത്തിന് നല്കിയിട്ടുണ്ട്. ഈ ഭൂമി തിരിച്ചെടുത്ത് പട്ടികജാതി വിഭാഗത്തിന് നല്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply