തിരുവനന്തപുരം: മന്ത്രിമാര് തലസ്ഥാനത്ത് നിന്ന് മാറി നില്ക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ആഴ്ചയില് അഞ്ച് ദിവസമെങ്കിലും മന്ത്രിമാരെല്ലാം തലസ്ഥാനത്തുണ്ടാവണം എന്നത് നിര്ബന്ധമാണ്.
മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്ദേശം നല്കിയത്. ക്വോറം തികഞ്ഞില്ലെന്ന കാരണത്താല് മന്ത്രിസഭായോഗം വെള്ളിയാഴ്ച മാറ്റിവച്ചിരുന്നു. ഏഴു മന്ത്രിമാര് മാത്രമേ അന്ന് യോഗത്തില് ഹാജരായിരുന്നുള്ളു. ഇതേ തുടര്ന്നാണ് മുഖ്യമന്ത്രി പുതിയ നിര്ദേശം നല്കിയത്.
Photo Courtesy : Google/ images are subject to copyright

Leave a Reply