തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തതിന് വിശദീകരണം തേടി ബസ് ഉടമകള്‍ക്ക് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ നോട്ടീസ് നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് പോകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സമരം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് 5 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. സമരം നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ കണ്‍സഷന്‍ നിരക്ക് 2 രൂപയായെങ്കിലും ഉയര്‍ത്തണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.