തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ്സുടമകള്‍ നടത്തിവന്ന അനിശ്ചിതകാല ബസ്സമരം പിന്‍വലിച്ചു. അഞ്ചു ദിവസമായി നീണ്ടുനിന്ന സമരം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനമുണ്ടായത്.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാകാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് ഇപ്പോള്‍ സമരം പിന്‍വലിക്കുന്നതെന്നാണ് ബസ്സുടമകള്‍ അറിയിച്ചിരിക്കുന്നത്.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മിനിമം ചാര്‍ജ് എട്ട് രൂപയാക്കി പുനര്‍നിശ്ചയിച്ചിരുന്നു.
എന്നാല്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ്സുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങിയത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.