അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ആദരം. ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവന നല്‍കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ താരങ്ങളെയാണ് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ആദരിച്ചത്.

ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടന്നത്. മികച്ച ചിത്രമായി ദ് ഷെയ്പ് ഓഫ് വാട്ടര്‍ തിരഞ്ഞെടുത്തു. സൗണ്ട് എഡിറ്റിങ്ങിന് റിച്ചാര്‍ഡ് കിങ്, അലക്സ് ഗിബ്സണ്‍, സൗണ്ട് മിക്സിങ്ങിന് ഗ്രേഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസ്സോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍ എന്നിവയാണ് ഡണ്‍കിര്‍ക്ക് നേടിയ പുരസ്‌കാരങ്ങള്‍.
ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലൂടെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമാക്കിയ ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.