അഗര്‍ത്തല: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി. ബിജെപി നേതാവ് രാംമാധവാണ് വാദവുമായി മുന്നോട്ട് വന്നത്. പ്രതിമ തകര്‍ക്കപ്പെട്ടതല്ലെന്നും സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ത്രിപുരയില്‍ പ്രതിമകളെല്ലാം ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു എന്നത് കേവലം ആരോപണം മാത്രമാണ്. പ്രതിമകള്‍ തകര്‍ക്കപ്പെട്ടിട്ടില്ല. പ്രതിമകള്‍ സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റിയാല്‍ അതെങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുക. അത്തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്.
അതേസമയം കൊല്‍ക്കത്തയിലും ലെനിന്‍ പ്രതിമ തകര്‍ക്കാന്‍ ശ്രമം നടന്നു. ജാദവ്പുര്‍ എട്ട് ബി ബസ്റ്റാന്‍ഡിന് സമീപമുള്ള ലെനിന്‍ പ്രതിമയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ഇത് പ്രദേശത്ത് സിപിഎം – ആര്‍എസ്സ്എസ്സ് സംഘര്‍ഷത്തിന് വഴിവച്ചു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.