മുംബൈ: മിനിമം ബാലന്സ് തുക കുറഞ്ഞാല് ഈടാക്കുന്ന പിഴയില് 75 ശതമാനത്തോളം എസ്ബിഐ കുറവ് വരുത്തി.
മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമെല്ലാം പിഴതുകയായി പ്രതിമാസം 50 രൂപയാണ് ഉപഭോക്താക്കളില് നിന്ന് ഈടാക്കിയിരുന്നത്. ഇത് 15 രൂപയായാണ് കുറച്ചത്.
ഗ്രാമങ്ങളിലും മറ്റ് അര്ധ നഗരങ്ങളിലുമുള്ളവര്ക്ക് 40 രൂപയില് നിന്ന് യഥാക്രമം 10ഉം 12ഉം രൂപയായാണ് പിഴ കുറച്ചത്.
മിനിമം ബാലന്സ് സൂക്ഷിക്കാത്തതിന്റെ പേരില് എട്ടുമാസം കൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്ട്ടുകള് വന്നിരുന്നു. ഇതിനെതുടര്ന്നുണ്ടായ വിമര്ശനങ്ങളാണ് പിഴതുക കുറയ്ക്കാന് ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്.
Photo Courtesy : Google/ images are subject to copyright

Leave a Reply