ചേരുവകള്
താറാവ് – ഇടത്തരം കഷ്ണങ്ങളാക്കിയത്
സവാള – ഒരു കപ്പ് ( നീളത്തിലരിഞ്ഞ് ഉപ്പ് ചേര്ത്ത് പിഴിഞ്ഞത് )
മൈദ – 1 1/2 ടീസ്പൂണ്
വിനാഗിരി – പാകത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – പാകത്തിന്
ചുവന്നുള്ളി നീളത്തിലരിഞ്ഞത് – അരകപ്പ്
പച്ചമുളക് അറ്റം പിളര്ന്നത് – 1 കപ്പ്
ഇഞ്ചി നീളത്തിലരിഞ്ഞത് – 1 ടേബിള്സ്പൂണ്
വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ചത് – 1/2 ടീസ്പൂണ്
കുരുമുളക് ചതച്ചത് – 1/2 ടീസ്പൂണ്
കറുവാപ്പട്ട – 5 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
തയ്യാറാക്കുന്ന വിധം
ഫ്രൈ പാനില് എണ്ണയൊഴിച്ച് സവാള വഴറ്റി കോരുക. ഈ എണ്ണയില് ഇറച്ചിക്കഷണങ്ങള് മൊരിക്കുക. മൊരിക്കുമ്പോള് മൈദ വിതറി ഇറച്ചിക്കഷണങ്ങള് അടിക്കുപിടിക്കാതെ വഴറ്റുക. ഇറച്ചിക്കഷ്ണങ്ങളുടെ നിറം മാറിയശേഷം ഇതിലേക്ക് പാകത്തിന് വെള്ളമൊഴിച്ച് വിനാഗിരിയും, ഉപ്പും, സവാളയും ചേര്ത്ത് പകുതി വേവിക്കുക. ഇതില് ചുവന്നുള്ളി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പു എന്നിവ ചേര്ക്കുക. കഷ്ണങ്ങള് വെന്ത് കുറുകുമ്പോള് വാങ്ങി ചൂടോടെ വിളമ്പാം.

Leave a Reply