എല്സമ്മ എന്ന ആണ്ക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്ക്കുട്ടിയും എന്നീ ചിത്രങ്ങള്ക്കു ശേഷം ലാല്ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. രണ്ടു ചിത്രങ്ങള്ക്കും തിരക്കഥ തയ്യാറാക്കിയത് എം. സിന്ധുരാജായിരുന്നു. മൂന്നാമത്തെ ചിത്രത്തിന്റേയും തിരക്കഥയൊരുക്കുന്നത് സിന്ധുരാജ് തന്നെയാണ്.
ചെയ്ത രണ്ടു ചിത്രങ്ങളും നര്മ്മപ്രാധാന്യമുള്ളവയായിരുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് പുള്ളിപ്പുലികളും ആട്ടിന്ക്കുട്ടികളും എത്തിയത്. ചിത്രത്തോടൊപ്പം ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരു ചിത്രങ്ങളും തിയേറ്ററുകളില് നിറഞ്ഞോടിയവയായിരുന്നു. മികച്ച പ്രതികരണം നേടാന് ഇരു ചിത്രങ്ങള്ക്കും കഴിഞ്ഞു. അതുകൊണ്ട് തന്നെ മൂന്നാമത്തെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് അണിയറയില് ഒരുങ്ങുന്നത്. ജൂലായ് അവസാനം ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രവും ഹാസ്യത്തിനു പ്രാധാന്യം നല്കിയായിരിക്കും ഒരുക്കുന്നതെന്നാണ് വരുന്ന റിപ്പോര്ട്ടുകള്.
Photo Courtesy : Google/ images are subject to copyright


Leave a Reply