index

 

കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ  222  മണ്ഡലങ്ങളിൽ ബിജെപി 111    , കോൺഗ്രസ്സ് 70 ,ജെഡിഎസ്41 മറ്റുള്ളവർ 3 ലീഡ് ചെയ്യുന്നു . കഴിഞ്ഞ തവണത്തെ 40 സീറ്റുകൾ നിലനിർത്തുന്നു എന്നതിൽ ജെഡിഎസ് ന് വ്യക്തമായ മുന്നേറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത് . എം സിദ്ധരാമയ്യയുടെ തന്ത്രം തിരിച്ചടിയാവുകയാണെന്നതാണ് ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത് . മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ ഒന്നിലെ ഫലം പുറത്തുവന്നപ്പോൾ  ചാമുണ്ഡേശ്വരി മണ്ഡലത്തിൽ സിദ്ധരാമയ്യയ്ക്ക് തോൽവി . ഗ്രാമീണമേഖലയിലെ വോട്ടുകളും ദളിത് വോട്ടുകളും കർണ്ണാടകയിൽ കോൺഗ്രസ്സിന് ഗുണം ചെയ്തില്ല .ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയ്ക്ക് ശിക്കരിപുരയിൽ വിജയം.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.