ട്വിറ്ററിലൂടെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി അഭിഷേക് ബച്ചന്‍. അഭിഷേക് ബച്ചന്‍ ഉപയോഗശൂന്യനാണെന്നും സുന്ദരിയായ ഭാര്യയെ അര്‍ഹിക്കുന്നില്ല എന്നായിരുന്നു ആദിത്യ ചോപ്ര എന്നയാള്‍ ട്വീറ്റ് ചെയ്തത്.

‘ക്രിക്കറ്റ് താരം സ്റ്റുവര്‍ട് ബിന്നിയും ബോളിവുഡ് താരം അഭിഷേക് ബച്ചനും ഒരുപോലെയാണ്. രണ്ടുപേര്‍ക്കും സുന്ദരിമാരായ ഭാര്യമാരുണ്ട്. എന്നാല്‍ അവര്‍ അത് അര്‍ഹിക്കുന്നില്ല. ഇരുവരും അച്ഛന്റെ സഹായത്താലാണ് കരിയറില്‍ ഉയരങ്ങളിലെത്തിയത്. രണ്ടുപേരും ഉപയോഗശൂന്യരാണ്’ – ഈ ട്വീറ്റിന് മറുപടിയുമായി അഭിഷേക് ബച്ചനും രംഗത്തെത്തി.

‘എന്റെ ഷൂവില്‍ ഒരു മൈല്‍ എങ്കിലും നടക്കൂ സഹോദരാ, നിങ്ങള്‍ ഒരു 10 അടിയെങ്കിലും നടന്നാല്‍ എനിക്ക് മതിപ്പ് തോന്നും. നിങ്ങളെ സ്വയം നന്നാക്കാനായി സമയം കണ്ടെത്തൂ, മറ്റുള്ളവരെക്കുറിച്ചോര്‍ത്ത് വിഷമിക്കണ്ട. നമുക്ക് എല്ലാവര്‍ക്കും അവരുടേതായ യാത്രയാണുള്ളത്. വേഗം സുഖം പ്രാപിക്കൂ.. ‘ ഇതായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.


ഇതോടെ അഭിഷേകിനെ പുകഴ്ത്തുന്ന ട്വീറ്റുമായി ആദിത്യ ചോപ്ര രംഗത്തെത്തി. ട്വീറ്റ് വെറും തമാശയാണെന്നും താങ്കളും സച്ചിന്‍ തെന്‍ഡുല്‍ക്കറും അനുഭവിക്കുന്ന സമ്മര്‍ദ്ദം സാധാരണക്കാര്‍ക്ക് ഒരിക്കലും താങ്ങാന്‍ കഴിയില്ലെന്നും ക്ഷമിക്കണമെന്നും അയാള്‍ ട്വീറ്റ് ചെയ്തു.

 

 

Leave a Reply

Your email address will not be published.