ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായെന്ന വാര്‍ത്ത ഏവരിലും ആദ്യം ഉണര്‍ത്തിയത് സംശയമാണ്. ഇത് ട്രോളാണോ എന്ന സംശയം പ്രകടിപ്പിക്കാത്തതായി ആരുമുണ്ടാവില്ല. പ്രമുഖ ന്യൂസ് ചാനല്‍ വരെ ഇത് ട്രോള്‍ അല്ലെന്ന് ഫ്‌ളാഷ്‌ന്യൂസ് വിട്ടപ്പോഴാണ് പലരും യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്. ട്രോളന്മാര്‍ക്ക് എന്നും പ്രിയപ്പെട്ട കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിയിലെത്തിയതോടെ ട്രോളുകള്‍ക്കും കുറവുണ്ടായില്ല. കുമ്മനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ബി.ജെ.പി പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.