റഷ്യയില്‍ ലോകകപ്പിന്റെ ആരവങ്ങള്‍ ഉയര്‍ന്നതോടെ കാല്‍പന്തുകളിയുടെ ആവേശത്തിലാണ് കേരളം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമുകളുടെയും പേരില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടും ഫ്‌ളക്‌സുകള്‍ ഉയര്‍ത്തിയും ട്രോളുകള്‍ പങ്കുവെച്ചും ഫുട്‌ബോള്‍ സ്‌നേഹികള്‍ ലോകകപ്പ് ആഘോഷമാക്കുകയാണ്.

അര്‍ജന്റീനയുടെ താരം ലയണല്‍ മെസ്സിക്ക് ലഭിക്കുന്ന പിന്തുണ വ്യക്തമാക്കാന്‍ താരത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയിലും കേരളത്തിലെ ആരാധകരുടെ ഫുട്‌ബോള്‍ ആവേശം കാണാം. ചൊവ്വാഴ്ച പങ്കുവെച്ച വീഡിയോയില്‍ 13 ലക്ഷത്തിലധികം പേരാണ് കണ്ടത്.
പണം മുടക്കി റോഡരികില്‍ ഫ്‌ളക്‌സ് കെട്ടാനും തോരണങ്ങള്‍ തൂക്കാനും നടക്കുമ്പോഴും , മുഖത്ത് ചായവും തേച്ച് ബൈക്ക് റാലിയും പ്രകടനങ്ങളും നടത്തുമ്പോഴും , ‘ എവിടെയോ കിടന്നു കളിക്കുന്നവന്മാര്‍ക്ക് വേണ്ടി ഓരോന്ന് കാണിച്ച് കൂട്ടാന്‍ നിനക്കൊന്നും വിവരമില്ലേ’ എന്ന് ചോദിക്കുന്നവന്മാര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു… ഇത് വലിയൊരു അംഗീകാരം തന്നെയാണ് .. എന്നിങ്ങനെ മലയാളികളുടെ കമന്റുകളും പോസ്റ്റില്‍ നിറയുകയാണ്.

ലയണല്‍ മെസ്സി പങ്കുവെച്ച വീഡിയോ കാണാം…

Leave a Reply

Your email address will not be published.