തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ടൊവിനോ തോമസ്. പോയ വര്‍ഷം തീയറ്ററുകള്‍ അടക്കിവാണ ചിത്രങ്ങളിലെല്ലാം ടൊവിനോയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു മെക്‌സിക്കന്‍ അപാരത, മായാനദി എന്നീ ചിത്രങ്ങളിലെ പ്രകടനം ടൊവിനോയുടെ കരിയര്‍ തന്നെ മാറ്റിയെഴുതി. ഇപ്പോഴിതാ പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു ടൊവിനോ ചിത്രം കൂടി തീയറ്ററുകളിലെത്തുന്നു. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥ പറയുന്ന തീവണ്ടി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫെലിനിയാണ്. ജൂണ്‍ 29ന് ചിത്രം തീയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published.