രാമലീലക്ക് ശേഷം തിയേറ്ററുകളിലേക്ക് വീണ്ടും ദിലീപ് തരംഗം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കമ്മാരസംഭവം ടീസര്‍ പുറത്തിറങ്ങി. മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന പേരില്‍ ദിലീപ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

_ae3d65ba-329b-11e8-9916-7e63ef9446cf
ചരിത്രത്തെ പരാമര്‍ശിച്ച് മുന്നോട്ട് പോകുന്ന കമ്മാരസംഭവം ഏപ്രില്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. ഗോകുലം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായികയായി എത്തുന്നത്. 20 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. മുരളി ഗോപിയാണ് തിരക്കഥ. ഇന്ദ്രന്‍സ്, ശ്വേതാ മേനോന്‍, മുരളി ഗോപി എന്നിവര്‍ക്ക് പുറമേ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥും ബോബി സിംഹയും പ്രധാന വേഷങ്ങളിലെത്തുന്നു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.