ലോകകപ്പ് ഫുട്ബോള് മത്സരങ്ങളില് താരങ്ങള്ക്കൊപ്പം സൂപ്പര്സ്റ്റാര് പദവിയിലെത്തുന്നവരാണ് പ്രവചനം നടത്തുന്ന മൃഗങ്ങള്. അര്ജന്റീന – നൈജീരിയ മത്സരത്തില് പ്രവചനം നടത്തിയ അക്കിലസ് പൂച്ചയാണ് ഇപ്പോള് ഫുട്ബോള് പ്രേമികള്ക്കിടയിലെ സംസാരവിഷയം. കേള്വിശക്തിയില്ലാത്ത അക്കിലസിന്റെ പ്രവചനങ്ങള് ഇതുവരെ കിറുകൃത്യമായിരുന്നു. എന്നാല് ഇന്നലെ അര്ജന്റീന തോല്ക്കുമെന്ന പ്രവചനം പാഴായതോടെ പൂച്ചയ്ക്കെതിരെ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതിനിടെ ഏതോ വിരുതന് ഒരുക്കിയ സുലൈമാന് എന്ന കോഴിയുടെ പ്രവചനം ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുകയാണ്. അര്ജന്റീന, നൈജീരിയ എന്ന് എഴുതിയ പേപ്പറുകളില് ഗോതമ്പ് വിതറി കോഴിക്ക് നല്കി. അര്ജന്റീന എന്നെഴുതിയ പേപ്പറില് നിന്നാണ് കോഴി ഭക്ഷണം കഴിച്ചത്. മലബാര് ശൈലിയിലെ അവതരണം കൂടിയായതോടെ വീഡിയോ സോഷ്യല് മീഡിയയില് വമ്പന് ഹിറ്റായി.

Leave a Reply