മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിന് പാട്ടൊരുക്കി ആരാധകർ.കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നിർമിച്ചിരിക്കുന്ന ഗാനത്തിൽ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കുട്ടനാടൻ ബ്ലോഗിലെ സ്റ്റൈലിന്റെ ചുവടുപിടിച്ചാണ് നർത്തകർ പ്രത്യക്ഷപ്പെടുന്നത്.’കട്ട കലിപ്പ് കുട്ടനാടൻ പാട്ട്’ എന്ന പേരിലാണ് ഗാനം എത്തിയിരിക്കുന്നത്. ചങ്കുറപ്പുള്ള എല്ലാ മമ്മൂക്ക ഫാൻസിനും ഗാനം സമർപ്പിക്കുകയാണ് അണിയറ സംഘം. അരുൺ കൃഷ്ണയുടെ സംവിധാനത്തിൽ ശ്രീശാന്ത് ശിവശങ്കരനാണ് ഈ ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് .വെളുത്ത ജുബയിട്ട്, മുണ്ട് മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വച്ച് മമ്മൂക്കയുടെ ചുവടുകളും സ്റ്റൈലും യുവാക്കൾ ആഘോഷമാക്കിയിരിക്കുകയാണ് .
Photo Courtesy : Google/ images are subject to copyright

Leave a Reply