‘തീവണ്ടി’യിലെ’ജീവാംശമായ്’ എന്ന ഗാനത്തിന്റെ സംഗീതം നേരത്തെ ഒരു പരസ്യത്തിൽ ഉപയോഗിച്ചതാണെന്ന വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ.പരസ്യത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ‘സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ…ഇത് ഞാൻ തന്നെയാണ്! 5 വർഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂർത്തുക്കളെ? അന്ന് ഇത് ചെയ്യുമ്പോൾ ഓർത്തിരുന്നു,എന്നെങ്കിലും ഒരു സിനിമയിൽ ഒരു പാട്ടായി ഈ ട്യൂൺ അവതരിപ്പിക്കണം എന്ന്.

Leave a Reply