അയോധ്യ ഭൂമിതര്‍ക്ക കേസ് വിശാലബെഞ്ചിനു വിടില്ലെന്നു സുപ്രീംകോടതി. മുസ്‌ലിംകള്‍ക്കു നമസ്‌കാരത്തിനു പള്ളി അവിഭാജ്യഘടകമല്ലെന്നും പള്ളി നില്‍ക്കുന്ന സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള 1994ലെ വിധി പുനഃപരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 994ലെ വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി.
മുസ്‌ലിംകള്‍ക്കു നമസ്‌കാരത്തിനു പള്ളി അവിഭാജ്യഘടകമല്ല, എവിടെ വേണമെങ്കിലും നമസ്‌കരിക്കാം.ആവശ്യമെങ്കില്‍ സര്‍ക്കാരിനു പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു അന്നത്തെ വിധിയില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതി ഇന്നു വിധി പറഞ്ഞത്. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ ഇസ്മയില്‍ ഫാറൂഖി കേസിന്റെ വിധിയില്‍ അഞ്ചംഗ ഭരണഘടാ ബെഞ്ച് നടത്തിയ പരമാര്‍ശം രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്കകേസില്‍ നിര്‍ണായകമായിരുന്നു.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.