സ്ത്രീ ശബ്ദത്തിലൂടെ പാട്ടുകള്‍ പാടി ശ്രദ്ധേയനായ, തെരുവ് വീടും സംഗീതം ജീവിതവുമാക്കി മാറ്റിയ കലാകാരനാണ് ക‍ഴിഞ്ഞ ദിവസം അന്തരിച്ച കൊച്ചിന്‍ ആന്‍റോ. നാടക ഗാനങ്ങളില്‍ ഒരു കാലത്ത് മു‍ഴങ്ങിക്കേട്ട് സ്ത്രീ ശബ്ദം ആന്‍റോയുടെയായിരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ജന്‍മനാടായ കൊച്ചിയില്‍ നിന്ന് മലബാറിലേക്ക് വണ്ടി കയറിയ ആന്‍റോ പിന്നീട് കൊച്ചിന്‍ ആന്‍റോയായി മാറി. ചെറിയ പരിപാടികളില്‍ പാട്ടുകള്‍ പാടി നടന്ന ആന്‍റോ പിന്നീട് സംഗീതമഭ്യസിച്ച് ബാബുരാജുള്‍പ്പെടെ ഉള്ളവര്‍ക്കൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചു.നാടകഗാനങ്ങളിലൂടെയും സിനിമാ പിന്നണി ഗാനങ്ങളിലെ കോറസിലൂടെയുമെല്ലാം ആന്‍റോയുടെ ശബ്ദം മലയാളിക്ക് മുന്നിലെത്തി. കെണ്ടോട്ടിയില്‍ ബസ് സ്റ്റാന്‍റിനരികെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസമാദ്യമാണ് തൃത്താലയിലെ സ്നേഹനിലയം അനാഥമന്ദിരത്തില്‍ ആന്‍റോയെ എത്തിച്ചത്.ചികിത്സക്കായി കോ‍ഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോ‍ഴായിരുന്നു മരണം. പ്രമുഖര്‍ക്കൊപ്പം വേദിയിലെത്താന്‍ അവസരം ലഭിച്ചിട്ടും മുഖ്യധാരയില്‍ നിന്ന് എന്നും മാറി നടന്ന് തെരുവിനൊപ്പം ജീവിച്ച പാട്ടുകാരനാണ് വിടവാങ്ങിയത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.