ആവേശം തിരതല്ലിയ കാര്യവട്ടത്ത് ഒൻപത് വിക്കറ്റിൻറെ അനായാസ ജയത്തോടെ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.അഞ്ച് മത്സരങ്ങളുള്ള പരമ്പരയില് ഒരു മത്സരം സമനിലയില് അവസാനിച്ചിരുന്നു. രോഹിത് ശര്മ്മയുടെ അര്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം.
അവസാന മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത വിന്ഡീസിനെ 32 ഓവറില് 104 റണ്സിന് ഇന്ത്യ എറിഞ്ഞിട്ടിരുന്നു.നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെ ബോളിങ്ങ് കരുത്തിലാണ് ഇന്ത്യ വിന്ഡീസിനെ പിടിച്ചുകെട്ടിയത്.അനായാസ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്കും തുടക്കത്തില് പതറിയിരുന്നു. മത്സരം തുടങ്ങി രണ്ടാം ഓവറില് തന്നെ ശിഖര് ധവാന്റെ വിക്കറ്റെടുത്ത് ഒഷെയ്ന് തോമസ് ഒന്ന് പൊരുതാന് ഞങ്ങള് തയ്യാറാണെന്ന സൂചന ഇന്ത്യയ്ക്ക് നല്കി. വിന്ഡീസിനെതിരെ ബോളിംങ് ആക്രമണത്തെ മുന്നില് നിന്ന് നയിച്ച രവീന്ദ്ര ജഡേജ മാന് ഓഫ് ദ മാച്ച് ആയി. രോഹിത് ശര്മ്മ മാന് ഓഫ് ദ സീരീസ്.

Leave a Reply