ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍ . സിനിമയ്ക്ക് വേണ്ടിയുളള ലാലേട്ടന്റെ ഗെറ്റപ്പ് പ്രേക്ഷകരില്‍ ആകാംക്ഷയുളവാക്കിയിരുന്നു . ഇതുവരെ കാണാത്ത വേഷ-ഭാവ പകര്‍ച്ചയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.വ്യത്യസ്തയിനം പ്രമോഷന്‍ പരിപാടികളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതില്‍ അണിയറ പ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും ഒടിയന്റെ പ്രമോഷന്റെ ഭാഗമായി എത്തുന്നുവെന്നതാണ് ശ്രദ്ധേയും. ഇപ്പോഴിത പ്രേക്ഷകര്‍ക്ക് കൈനിറയെ സമ്മാനവുമായി ലാലേട്ടനും ഒടിയന്‍ ടീം എത്തിയിരിക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു മത്സരമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ. രണ്ടാം സമ്മാനം അൻപതിനായിരം , മൂന്നാം സമ്മാനം 25000 രൂപ എന്നിങ്ങനെയാണ്. മത്സരം വളരെ ലളിതമാണ് . ലാലേട്ടന്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഒരു ഗെയിമിന് പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.