മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് തെന്നിന്ത്യന്‍ താര റാണി നിത്യാ മേനോന്‍. നിത്യ മേനോൻ സാവിത്രിയാവാന്‍ ഒരുങ്ങുന്നു. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ സാവിത്രിയാകുന്നത്. കീര്‍ത്തി സുരേഷിന് തെന്നിന്ത്യയില്‍ വന്‍ സ്വീകാര്യത നേടികൊടുത്ത വേഷമാണ് നടി സാവിത്രിയുടെത്. മഹാനദിയെന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കീര്‍ത്തി സാവിത്രിയായി എത്തി. നിത്യ മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1962 ല്‍ ഇറങ്ങിയ ‘ഗുണ്ടമ്മ കഥ’ എന്ന ചിത്രത്തിലെ ഒരു സീനാണ് പോസ്റ്ററില്‍ പുനരാവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. പോസ്റ്ററില്‍ എന്‍.ടി.രാമറാവുവായി ബാലകൃഷ്ണയും സാവിത്രിയായി നിത്യ മേനോനുമാണ് നിറയുന്നത്. ‘സാവിത്രി അമ്മയായുള്ള എന്റെ ആദ്യ ലുക്ക് അഭിമാനത്തെ അവതരിപ്പിക്കുന്നു,’ എന്നാണ് നിത്യ ട്വീറ്റ് ചെയ്തത്.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.