രജനികാന്ത്-ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം “2.0′ തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ രംഗത്ത്. ചിത്രത്തിൽ ഫോണ് ഉപയോഗം മോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ്ഇന്ത്യയാണ്(സിഒഎഐ) പരാതിയുമായി എത്തിയിരിക്കുന്നത്. മൊബൈൽ ഫോണ്, മൊബൈൽ ടവറുകൾ, മൊബൈൽ സർവീസ് എന്നിവയെ മോശമാക്കുന്ന ആന്റി സയന്റിഫിക്ക് പ്രമേയമാണ് ചിത്രത്തിന്റേതെന്ന് ഇവർ ആരോപിക്കുന്നു. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണൽ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയിൽ പറയുന്നു. തങ്ങളുടെ പരാതിയിൽ വാദം കേൾക്കുന്നത് വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന സെൻസർ ബോർഡിനും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്. ചിത്രത്തിലെ, അക്ഷയ് കുമാർ അവതരിപ്പിക്കുന്ന, വില്ലൻ കഥാപാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരെ ആക്രമിക്കുന്നുണ്ട്. മൊബൈൽ ഫോണ് ഉപയോഗിക്കുന്ന എല്ലാവരും കൊലയാളികളാണെന്നും പറയുന്നുണ്ട് ,മൊബൈൽ ഫോണ് റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ ആക്രമണകാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നും പറയുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply