നടി പ്രിയങ്ക ചോപ്രയും ഗായകനും നടനുമായ നിക് ജൊനാസും തമ്മിലുള്ള വിവാഹം ഹിന്ദു ആചാരപ്രകാരം ഞായറാഴ്ച ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തിലെ സ്വപ്‌നസദൃശ്യമായ വേദിയില്‍ വച്ച് നടന്നു .
ശനിയാഴ്ച ഇതേ വേദിയില്‍ വെച്ച്‌ ഇരുവരും ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹവാഗ്ദാനം കൈമാറിയിരുന്നു. നിക്കിന്റെ പിതാവ് പോള്‍ ജൊനാസായിരുന്നു ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന്റെ മുഖ്യ കാര്‍മ്മികത്വം വഹിച്ചിരുന്നത്. ആഡംബരപൂര്‍വ്വമായ ചടങ്ങില്‍ ഇരുവരുടെയും അടുത്തുള്ള ബന്ധുക്കളും വിവിധ സെലിബ്രിറ്റികളും പങ്കെടുത്തു. മെഹന്ദി, ഹല്‍ദി,സംഗീത് തുടങ്ങിയ എല്ലാ ഉത്തരേന്ത്യന്‍ ചടങ്ങുകളും വിവാഹത്തിനുണ്ടായിരുന്നു.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.