കേരളം തണുത്ത് വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇടക്കാലത്ത് സംഭവിച്ചതില് വെച്ച് ഏറ്റവും വലിയ കാലസാവസ്ഥ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില് ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. മൂന്നാറില് പലയിടത്തും മഞ്ഞുവീഴ്ച്ചയും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
മുന്നാറിന് പിന്നാലെ വയനാട് ജില്ലയില് അതി ശൈത്യം പിടിമുറുക്കുന്നു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില് താപനില 15 ഡിഗ്രീ വരെ താഴ്ന്നു. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 13 ഡിഗ്രി സെന്ഷ്യല്സ് ആണ് മാനന്തവാടിയില് കഴിഞ്ഞ ദിവസത്തെ താപനില. കല്പ്പറ്റയിലും ബത്തേരിയിലും 15 ഡിഗ്രി സെന്ഷ്യല്സാണ് ഉള്ളത്. വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് കൊല്ലം ജില്ലയിലാണ് ഏറ്റവും ഉയര്ന്ന താപനില രേഖപ്പെടുത്തിയത് 24 ഡിഗ്രീ സെല്ഷ്യസ്.
Photo Courtesy : Google/ images are subject to copyright

Leave a Reply