സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന അതിര്‍ത്തികളും അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാകില്ല.

ഇതോടെ കോവിഡ് കേരളത്തിൽ രോഗബാധികരുടെ എണ്ണം 95 ആയി. ഇതില്‍ മൂന്ന് പേര്‍ നേരത്തെ രോഗമുക്തരായിരുന്നു. നിലവില്‍ 92 പേരാണ് കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ളത്.മാര്‍ച്ച്‌ 31 വരെയാകും ലോക്ക് ഡൗണ്‍. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ പുറത്തിറങ്ങരുത്, പൊതു ഗതാഗത സംവിധാനങ്ങള്‍ ഉണ്ടാകില്ല. എന്നാൽ സ്വകാര്യ വാഹനങ്ങള്‍ തടയില്ല. പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കാന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പെട്രോളും, എൽപിജിയും വിതരണം എന്നിവ ഉണ്ടാകും.

ആശുപത്രികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും തുറക്കും. എന്നാൽ രാവിലെ 7 മുതൽ 5 വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.