എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില് കഴിയുന്ന വിദ്യാര്ഥിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയരുന്ന സാഹചര്യത്തില് ആവശ്യമായ മുന്കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിലവില് നിരീക്ഷണത്തില് കഴിയുന്ന വിദ്യാര്ഥിക്ക് നിപയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആരും ഭയപ്പെടേണ്ട സാഹചര്യം ഇപ്പോളില്ല നിലവിലെ സാഹചര്യം സര്ക്കാര് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കൃത്യമായ ജാഗ്രതയാണ് വേണ്ടത്. ആരോഗ്യ വകുപ്പ് നല്കുന്ന എല്ലാ നിര്ദ്ദേശങ്ങളും കര്ശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. നിപ വൈറസിനെപ്പറ്റി സോഷ്യല് മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന് അഭ്യര്ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ നിപ്പയുമായി ബന്ധപ്പെട്ട് 50 പേര് നിരീക്ഷണത്തിലാണ്. കരുതല് നടപടിയ്ക്ക് മുന്നോടിയായി എറണാകുളം, തൃശൂര്, കളമശേരി, കോഴിക്കോട് മെഡിക്കല് കോളേജുകളില് ഐസോലേഷന് വാര്ഡുകള് തുറന്നിട്ടുണ്ട്. ലക്ഷണങ്ങള് കണ്ടാല് ഉടൻ തന്നെ വിദഗ്ധ സൗകര്യങ്ങളുള്ള സര്ക്കാര് ആശുപത്രിയില് തന്നെ ചികില്സ തേടണം.
Photo Courtesy : Google/ images are subject to copyright


Leave a Reply