കൊച്ചി മരട് അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ അതികർശന നിലപാടുമായി സുപ്രീംകോടതി. സർക്കാർ മൂന്നുമാസസമയം ഫ്ലാറ്റുകൾ പൊളിക്കാൻ നൽകണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജിയും സുപ്രീംകോടതി പരിഗണിച്ചില്ല.
വിധി നടപ്പാക്കാന് ചുരുങ്ങിയ സമയം മാത്രമേ ലഭിച്ചുള്ളൂവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചു. കേസിൽ ഇത്രയും സമയം അനുവദിക്കാൻ സാധിക്കില്ലെന്നും പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൻറെ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നാണ് കോടതി അറിയിച്ചത്. കേരളത്തിലെ മുഴുവന് തീരദേശ ലംഘനം പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചു.
അതുകൂടാതെ മരട് കേസില് ചീഫ് സെക്രട്ടി ടോം ജോസിന് സുപ്രീം കോടതിയുടെ ശാസന. കോടതി വിധി നടപ്പാക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും, എത്രപേര് പ്രകൃതിദുരന്തങ്ങളില് മരിചെന്നറിയാമോയെന്നും ചീഫ് സെക്രട്ടറിയോട് ചോദിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ് മിശ്രയുടെ ബെഞ്ചാണ് ചീഫ് സെക്രട്ടറിയെ കോടതിയിൽ വച്ച് ശാസിച്ചത്.
എന്തെങ്കിലും ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക ഈ നാലുഫ്ലാറ്റുകളിലെ കുടുംബങ്ങളായിരിക്കുമെന്നും, തീരദേശനിർമ്മാണത്തെക്കുറിച്ചുപഠിക്കുമ്പോൾ എന്തെങ്കിലും കണ്ടെത്തിയാൽ അതിന് ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അരുണ് മിശ്ര ചൂണ്ടിക്കാട്ടി.
വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കാന് സര്ക്കാരിന് സമയം ആവശ്യമാണെന്ന് കേരള സര്ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്വേ കോടതിയെ ബോധിപ്പിച്ചു. തുടർന്ന് വെള്ളിയാഴ്ച റിപ്പോര്ട്ട് നൽകാൻ ജസ്റ്റിസ് അരുണ് മിശ്ര നിര്ദേശിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply