ആവശ്യമുള്ള സാധനങ്ങൾ

 

ബസുമതി അരി – 2 കപ്പ്

വെജിറ്റബിൾ  ഓയിൽ  – 2 ടേബിൾ  സ്പൂൺ

പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ക്യാപ്സിക്കം – ഓരോന്നിന്റെയും പകുതി വീതം ചെറിയ ചതുര കഷണങ്ങളായരിഞ്ഞത്

സവാള – ചതുരത്തിൽ  അല്പ്പം വലിപ്പമുള്ള കഷണങ്ങളായരിഞ്ഞത്

വൈറ്റ് പെപ്പർ  പൗഡർ – ഒരു ടേബിൾ  സ്പൂൺ

ചിക്കൻ  ക്യൂബ്സ് – 4 എണ്ണം

ഉപ്പ് – പാകത്തിന്

 

തയാറാക്കുന്ന വിധം

കുക്കറിൽ  വെജിറ്റബിൾ  ഓയിൽ  ഒഴിച്ച് ചൂടാകുമ്പോൾ  ക്യാപ്സിക്കവും  സവാള അരിഞ്ഞതും ചേർത്ത്  വഴറ്റുക. ഇതിലേക്ക് കുരുമുളകുപൊടിയും ചിക്കൻ  ക്യൂബ്സും ചേർക്കാം . ഇതിലേക്ക് അരിയും നാല് കപ്പ് വെള്ളവും ചേർത്തിളക്കി ഒരു വിസിൽ  വരുന്നതുവരെ വേവിക്കുക. കുക്കർ  അടുപ്പിൽ നിന്നിറക്കി ആവി പോയ ശേഷം തുറന്ന് ആവശ്യമെങ്കിൽ  ഉപ്പ് ചേർത്ത്  ചൂടോടെ  ഇളക്കി വിളമ്പാം.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.