ജമ്മു കാശ്മീരിൽ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും .കഴിഞ്ഞ 24 മണിക്കൂറിനിടെ അതി കഠിനമായ മഞ്ഞുവീഴ്ചയാണ് താഴ്വരയില് അനുഭവപ്പെടുന്നത്. അടുത്ത 24 മണിക്കൂറും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഇന്ന് പുലർച്ചെ മൈനസ് 1.3 ഡിഗ്രി സെല്ഷ്യസാണ് രേഖപ്പെടുത്തിയത്. ഗുല്മര്ഗില് മൈനസ് 7.3, ലേ മൈനസ് എട്ട്, കാര്ഗില് മൈനസ് 15.6 എന്നിങ്ങനെയാണ് താപനില. കനത്ത മഞ്ഞുവീഴ്ച കാരണം ശനിയാഴ്ച ശ്രീനഗര് വിമാന സര്വീസ് നിര്ത്തിവച്ചു .
Photo Courtesy : Google/ images are subject to copyright

Leave a Reply