ദീര്ഘദൂര സര്വീസുകളില് അപകടം കുറയ്ക്കാന് ലക്ഷ്യമറ്റു മുൻ എം.ഡി ടോമിന് ജെ.തച്ചങ്കരി കൊണ്ടുവന്ന ഡ്രൈവര് കം കണ്ടക്ടര് സംവിധാനം അട്ടിമറിക്കാൻ കെ.എസ്.ആര്.ടി.സിയില് പിടിമുറുക്കി യൂണിയനുകള്. ദീര്ഘദൂര സര്വീസുകളില് അപകടം കുറയ്ക്കാന് ലക്ഷ്യമിട്ടാണ് അദ്ദേഹം ഈ സംവിധാനം കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ദീര്ഘദൂര സര്വീസുകളില് ഡ്രൈവര് കം കണ്ടക്ടര് സംവിധാനം നിര്ത്തലാക്കിയതിന് പിന്നാലെ രാവിലെ ഡ്രൈവര് കം കണ്ടക്ടര് ജോലിക്കെത്തിയ ആളെ ബസ്സിൽ നിന്നും ഇറക്കിവിട്ടു. തമ്പാന്നൂരാണ് സംഭവം. ഇനി മുതല് സ്ഥിര ജീവനക്കാര് അധികഡ്യൂട്ടി ചെയ്യേണ്ടതില്ലെന്നും യൂണിയനുകള് തീരുമാനിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്നും പാലക്കാട് പോകേണ്ട കെഎസ്ആര്ടിസി സ്കാനിയ ബസില് ജോലിക്കെത്തിയ ജിനോ എന്ന ഡ്രൈവറെയാണ് ഇറക്കി വിട്ടത്. നാലായിരത്തോളം എംപാനല് കണ്ടക്ടര്മാരെ പിരിച്ചുവിടേണ്ടിവന്നതോടെ, എം.ഡി ടോമിന് ജെ.തച്ചങ്കരി ഈ കുറവ് പരിഹരിക്കാന് ദീര്ഘദൂര സര്വീസുകളില് ഡ്രൈവര് കം കണ്ടക്ടര് സംവിധാനം നിര്ബന്ധമാക്കിയിരുന്നു.
എന്നാൽ കെ.എസ്.ആര്.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റിയതിന് പിറകെയാണ് ഈ സംഭവങ്ങള് നടന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply