പുൽവാമ ഭീകരാക്രമണം നടത്തിയ ഭീകരരോടു ഒന്നെങ്കിൽ കീഴടങ്ങുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനവുമായി സൈന്യം. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നു സൈനിക മേധാവിയായ ല​ഫ്.​ജ​ന​റ​ല്‍ കെ.​ജെ.​എ​സ്. ധി​ല്ല​ന്‍ ശ്രീനഗറില്‍ നടത്തിയ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു.

പുൽവാമയിലെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക് സൈന്യമാണെന്നും അദ്ദേഹം വാർത്ത സമ്മേളത്തിനിടയിൽ അറിയിച്ചു. കശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കി. കാശ്‌മീരിൽ ഇനി ആരെയും തോക്കെടുക്കാൻ അനുവദിക്കില്ല, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം 14 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മേജർ അടക്കം 5പ്പേർ വീരമൃത്യുവരിച്ചു. മരിച്ചവരിൽ ഒരാൾ പ്രദേശവാസിയാണ്. അപ്രതീക്ഷിതമായി ഭീകരർ നടത്തിയ വെടിവയ്പ്പിലാണ് മേജർ അടക്കമുള്ളവരുടെ ജീവൻ നഷ്ടമായത്. എന്നാൽ മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ 3 ഭീകരരെ വധിച്ചു സൈന്യം.

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

Leave a Reply

Your email address will not be published.