കാസര്കോട് പെരിയയില് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകർക്ക് വെട്ടേറ്റ് മരിച്ചു.
പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുമാണ് മരിച്ചത്.ഇതിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്തു ഹർത്താൽ തുടങ്ങി.സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസാണ് ഹർത്താൽ അഹ്വാനം ചെയ്തിരിക്കുന്നത്. കൊലക്ക് പിന്നില് സി.പി.എം ആണെന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചത്.
ഇന്ന് രാവിലെ ആറ് മുതല് വൈകിട്ട് ആറ് വരെയാണ് ഹര്ത്താല്. സംഭവം ഇന്നലെ രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞായിരുന്നു ആക്രമണം. നെഞ്ചിലും,അരയ്ക്ക് താഴെയുമാണ് ഇരുവർക്കും വെട്ടേറ്റു. ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കൃപേഷ് കാസര്കോട് ജനറല് ആസ്പത്രിയിൽ പോകുന്ന വഴി മരിച്ചു. ശരത് മംഗ്ലൂരു യൂണിറ്റി ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.സി.പി.എം. പെരിയ ലോക്കല് കമ്മിറ്റിയംഗം പീതാംബരനെ മര്ദിച്ച സംഭവത്തില് 11 കോണ്ഗ്രസ്-യൂത്തുകോണ്ഗ്രസ് പ്രവര്ത്തകര് അറിസ്റ്റിലായിരുന്നു. റിമാൻഡ് കഴിഞ്ഞു, കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ സുരക്ഷാ ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തിങ്കളാഴ്ചത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. ഇന്ന് നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
Photo Courtesy : Google/ images are subject to copyright

Leave a Reply