ആവശ്യമുള്ള സാധനങ്ങൾ: 

മോദ, കാളാഞ്ചി, നെയ്മീൻ   തുടങ്ങിയ ഏതെങ്കിലും ദശക്കട്ടിയുള്ള മീൻ – 1 കിലോ (ചതുര കഷണങ്ങളാക്കിയത്)

ചുവന്നുള്ളി  – 10 എണ്ണം (തൊലികളഞ്ഞ് വിനാഗിരിയിൽ  അല്‍പ്പം പഞ്ചസാരകൂടി ചേർത്ത്  ഇട്ടുവയ്ക്കുക)

സവാള കൊത്തിയരിഞ്ഞത് – 1 വലുത്

വെളുത്തുള്ളി അരച്ചത് – 2 ടീസ്പൂൺ

കാന്താരി മുളക് – 6 എണ്ണം

കറിവേപ്പില – കുറച്ച്

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല- 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി  – 1/2 ടീസ്പൂൺ

കുടംപുളി – 1 അല്ലി

തക്കാളി ചെറുതായി അരിഞ്ഞത് – 1 എണ്ണം

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ  – 1 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം:

ഒരു നോൺസ്റ്റിക് പാനിലോ ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാള ചേർത്ത്  വഴറ്റുക. ഇനി വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. ഇനി കാന്താരിമുളക് രണ്ടായി പിളർന്നത്  ചേർത്ത്  വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല ഇവ ചേർത്ത്  മൂപ്പിക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും വിനാഗിരിയിൽ  ഇട്ടുവച്ച ചെറിയ ഉള്ളി നീളത്തിൽ കനംകുറച്ച് അരിഞ്ഞതും കുടംപുളിയും പാകത്തിന് ഉപ്പും ചേർത്തിളക്കുക.  ശേഷം മീൻ  മുറിച്ചുവച്ചിരിക്കുന്നത് ചേർത്ത്  മൂടിവച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് തുറന്ന് ഇളക്കിക്കൊടുക്കുക. വെന്തശേഷം മീനിലേക്ക് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത്  മൂടിവച്ച് അടുപ്പില്‍നിന്നിറക്കിവയ്ക്കാം. അപ്പത്തിൻറെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാം

 

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.