കൂട്ടനാടിൻ്റെ രുചിപ്പെരുമയിൽ മുൻപന്തിയിലാണ് കുട്ടനാടൻ താറാവ് കറി. അത് ഒരിക്കൽ രുചിച്ചുനോക്കിയാൽ അതിൻ്റെ രുചി നമ്മുടെ നാവിൽ നിന്നും ഒരിക്കലും മായില്ല. നമുക്ക് അത് വീട്ടിൽ തയ്യാറാക്കിയാലോ?….എല്ലാവരും പരീക്ഷിച്ചുനോക്കണേ?
ആവശ്യമുള്ള സാധനങ്ങൾ :
താറാവ് ചെറിയ കഷണങ്ങളായി മുറിച്ചത് – ഒരു കിലോ (തൊലി കളയാതെ)
സവാള നീളത്തിലരിഞ്ഞത് – 4 എണ്ണം
വെളുത്തുള്ളി ചതച്ചത് – 8 അല്ലി
പച്ചമുളക് രണ്ടായി പിളർന്നത് – 4 എണ്ണം
ഇഞ്ചി ചതച്ചത് – ഒരു കഷണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
മസാല (ജാതിപത്രി, ജാതിക്ക, തക്കോലം, കറുവാപ്പട്ട, പെരുംജീരകം, കുരുമുളക് ഇവയെല്ലാം 1/4 ടീസ്പൂൺ വീതം ഒരുമിച്ച് പൊടിച്ചത്)
കറിവേപ്പില – 4 തണ്ട്
തേങ്ങയുടെ ഒന്നാം പാലും, രണ്ടാം പാലും – ഒരു തേങ്ങയുടേത്
ഏലയ്ക്ക പൊടിച്ചത് – 4 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് ചെറിയ ചതുര കഷണങ്ങളായി മുറിച്ചത് – 1/2 കിലോ
തയ്യാറാക്കുന്ന വിധം :
ഒരു വലിയ പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാള ചേർത്ത് വഴറ്റുക. സവാള നന്നായി വഴന്നുവരുമ്പോൾ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി വഴറ്റുക.
ശേഷം അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും, മസാല പൊടിച്ചതും ചേർത്ത് വീണ്ടും തീ കുറച്ച് വച്ച് ഇളക്കുക. ഇതിലേക്ക് താറാവും, ഉരുളക്കിഴങ്ങും ചേർത്ത് വെള്ളം ചേർക്കാതെ മൂടിവച്ച് വേവിക്കാം.
താറാവ് വെന്തശേഷം ഇതിലേക്ക് രണ്ടാംപാൽ ചേർത്തുകൊടുത്ത് വീണ്ടും അടച്ചുവച്ച് വേവിക്കാം. വെന്ത് വറ്റിക്കഴിയുമ്പോൾ ഇതിലേക്ക് ഒന്നാം പാൽ ചേർക്കാം.
ഏലക്കാപ്പൊടിയും അൽപ്പം വിനാഗിരിയും അൽപ്പം മസാല പൊടിച്ചത് ആവശ്യത്തിന് ഉപ്പുംചേർത്തിളക്കി തീ അണച്ച ശേഷം കറിവേപ്പില ചേർത്ത് അടച്ച് ഇറക്കിവയ്ക്കാം.
Photo Courtesy : Google/ images are subject to copyright

Leave a Reply