ഡൽഹിയിൽ സ്ഥിതിഗതികൾ മോശമാകുന്നു, അതിനാൽ ഉടന്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. പോലീസുകാരടക്കം 200ഓളംപ്പേർക്കാണ് പരിക്കേറ്റത്. പോലീസിന് ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യത്തെ നിര്‍ബന്ധമായും വിളിക്കണം. ക​ലാ​പ​ത്തി​ന് അ​യ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍, സംഘര്‍ഷമേഖലകളില്‍ ഉടന്‍ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് ഉടൻത്തന്നെ കത്തയക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ല്‍ ക​മ്മി​ഷ​ണ​റാ​യി എ​സ്.​എ​ന്‍.​ശ്രീ​വാ​സ്ത​വ​യെ നി​യ​മി​ച്ചു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ല്‍ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. കൂടാതെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചൊവ്വാഴ്ച രാത്രി കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആശുപത്രികളിലെത്തി സന്ദര്‍ശിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.