സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി, ഇതുവരെ 15 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതെന്നും ഇതില്‍ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍ വിളിക്കാന്‍പോയ കോട്ടയത്തെ രണ്ടുപേര്‍ക്കും, ഇവര്‍ സന്ദര്‍ശനം നടത്തിയ റാന്നി വടശേരിക്കരയിലെ വീട്ടിലെ രണ്ടുപേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. നിലവില്‍ 1116 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 967 പേര്‍ വീടുകളിലും 147 പേര്‍ ആശുപത്രികളിലുമാണ്.

ഭയമല്ല വേണ്ടതെന്നും രോഗം നിയന്ത്രിക്കാന്‍ ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.