ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി. സമ്പത്തും രാജ്യക്ഷേമവും പ്രധാന മുദ്രാവാക്യമാക്കിയാണ് പ്രകടന പത്രിക പുറത്തിറക്കിയേക്കുന്നത്.

ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കിയേക്കുന്നത്. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വച്ചാണ് അദ്ദേഹം പ്രകടന പത്രിക പുറത്തിറക്കിയത്.

ജനങ്ങളുടെ പ്രധാനപ്രശ്നങ്ങള്‍ പ്രചാരണ മുഖ്യധാരയിലെത്തിക്കും. തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്നും പ്രകടന പത്രികയില്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ദാരിദ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതിക്ക് മുന്‍ഗണന നല്‍കും. ഞങ്ങള്‍ നടപ്പിലാക്കും എന്ന ടാഗ് ലൈനോടെയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനമുണ്ട്.

കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളും. എന്നിങ്ങനെ അടങ്ങുന്ന വാഗ്‌ദാനങ്ങളാണ് കോൺഗ്രസ്സിന്റെ പ്രകടന പത്രികയിലുള്ളത്.

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.