കേരളം നിപാ വൈറസ് ബാധയെ അതിജീവിച്ച കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ. വൈറസിന്റെ കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് സംവിധായകനായ ഉദയ് അനന്തന് നല്കിയ ഹര്ജിയിലാണ് കോടതി നടപടി. എറണാകുളം സെഷന്സ് കോടതിയാണ് ചിത്രത്തിന് സ്റ്റേ ഏര്പ്പെടുത്തിയത്.
വിഷു റിലീസായി ഏപ്രില് 11 ന് ചിത്രം തീയേറ്ററുകളില് എത്തുമെന്ന് അണിയറപ്രവര്ത്തകര് പ്രഖ്യാപിച്ചിരുന്നു. കോടതി ഉത്തരവോടെ ചിത്രത്തിന്റെ റിലീസിംഗ് ആശങ്കയിലായിരിക്കുകയാണ്.
വൈറസ് എന്ന ചിത്രത്തിന്റെ പേരും കഥയും തന്റേതാണെന്നാണ് ഉദയ് അനന്തന്റെ ആരോപണം. കേസില് കോടതി 16ന് വീണ്ടും വാദം കേള്ക്കുന്നുണ്ട്. സംസ്ഥാനം നിപാ വൈറസ് ബാധയെ നേരിട്ട് മാസങ്ങള്ക്ക് ശേഷമാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിക്കുന്നത്.
കുഞ്ചോക്കോ ബോബന്, ടൊവിനോ തോമസ്, രേവതി, റഹ്മാന്, ഇന്ദ്രജിത്ത് സുകുമാരന്, പാര്വ്വതി, രമ്യാ നമ്പീശൻ തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്സാണ് വൈറസിന്റെ നിര്മാണം. കോടതി വിധിയോടെ സിനിമയുടെ ചിത്രീകരണം താല്ക്കാലികമായി നിര്ത്തി വയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് .

Leave a Reply