ആലപ്പാട് ഖനനത്തിനെതിരെ നടത്തുന്ന ജനകീയ സമരം ഇന്നേക്ക് നൂറാം ദിവസം. പൊതുമേഖല സ്ഥാപനമായ ഐആര്ഇയുടെ കരിമണല് ഖനത്തിനെതിരെയാണ് ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം. കഴിഞ്ഞദിവസം മന്ത്രി ഇ പി ജയരാജൻ നടത്തിയ വാർത്ത സമ്മേളനത്തിൽ ആലപ്പാട് ഖനനവുമായിബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം കലക്ടർ ചെയർമാനായ സമിതിയെ നിയോഗിച്ചതായി അദ്ദേഹം അറിയിച്ചു. വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന് അനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കും. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ പക്ഷത്താണ് സർക്കാർ എന്നും പ്രശ്ന പരിഹാരത്തിന് സർക്കാരിന് കഴിയുന്നതെല്ലാം ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഖനനം പൂര്ണമായി നിര്ത്തും വരെ സമരം തുടരുമെന്ന നിലപാടിലാണ് ജനകീയ സമരസമിതി.
Photo Courtesy : Google/ images are subject to copyright

Leave a Reply