വാരാണസിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന് എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്നദ്ധത അറിയിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്ഡിന്റേതാണ്, ഇത് വരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. നിലവില് കിഴക്കന് യുപിയുടെ ചുമതലയുള്ള എഐസിസി ജനറല് സെക്രട്ടറിയാണ് പ്രിയങ്ക.
വരാണസിയില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാല് അത് ബിജെപിയെ കൂടുതല് സമ്മര്ദ്ദത്തിലാക്കുമെന്നാണ് കോണ്ഗ്രസ് വിലയിരുത്തുന്നത്. മെയ് 19-നാണ് വാരാണസിയില് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല് പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
Photo Courtesy : Google/ images are subject to copyright

Leave a Reply